
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Photo Covers, LoRA) or Creator (Voice Clone, Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
ഉത്സവം... ഉത്സവം... അറിവുത്സവം
ഒരുമനെയ്യുമുത്സവം നാടിനുത്സവം.
അറിയണം നമ്മളെ, വീടിനെ, നാടിനെ
ജീവനെ, പ്രകൃതിയെ, പ്രപഞ്ചജാലമൊക്കെയും.
അതിനൊരുത്സവം, അറിവിനുത്സവം
ശാസ്ത്രസംസ്ക്കാരത്തിനായൊരുത്സവം. (ഉത്സവം...
അറിവൊരായുധം... നാടു മാറ്റുമായുധം
ചിന്തയാൽ ജ്വലിച്ചിടുന്ന മോചനായുധം.
മാനവത്വമാണതിന്റെ കർമ്മചേതന,
പുതിയകാലമൂല്യമാണു ധർമ്മചേതന.
സമത്വസുന്ദരം... സ്നേഹബന്ധിതം...
പുരോഗതിക്കു നാമൊരുക്കു,മീസദുദ്യമം. (ഉത്സവം...
തിന്മതന്റെ ശക്തികൾ തച്ചുടപ്പതൊക്കെയും
തടഞ്ഞിടാം നമുക്കു,ശക്തിദുർഗ്ഗമായൊരുങ്ങുവിൻ!
കൈവിടുന്നു നന്മകൾ, വളർത്തിടുന്നു ഭിന്നത,
നട്ടുനാം വളർത്തതൊക്കെ വിറ്റുകട്ടിടുന്നിതാ!
നവീനചിന്തകൾ തകർത്ത,വർ പരത്തുമജ്ഞത,
സയൻസിനെത്തളർത്തി മൂഢമിത്തുകൾ വളർത്തിടും,
പാഠപുസ്തകം, ചരിത്രമൊക്കെയും പൊളിച്ചവർ
കുത്തിവയ്പതപരദ്വേഷ,മപകടങ്ങളനവധി.
ശാസ്ത്രമാണു നേർവഴി, ശാസ്ത്രബോധമുണരണം,
നല്ലനാടു തീർപ്പതി,ന്നതാണതാണൊരായുധം. (ഉത്സവം...
നവയുഗം ഉണരുകയായ്, ശാസ്ത്രദീപമേന്തുക നാം...
ശാസ്ത്രദീപമേന്തുക നാം... ശാസ്ത്രദീപമേന്തുക നാം...