Back to home
Pulse of Euphoria
EDM

Pulse of Euphoria

mumin edavamumin edava
0 likes0 plays3:29
Style: edm, synth, bass, kick drum, 128 bpm, euphoric, pulsating, energetic, drop
Learn to sing thisKaraoke with live pitch — get a score on every lineSing →

PRO & Creator Features

Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).

Audio2Audio Remix

Pro & Creator

Voice Clone

Pro & Creator

Create Variations

Creator only

Edit Sections

Creator only

Stem Separation

Creator only

Lyrics

▶ Play this song to follow along.

ഇരുളകറ്റാൻ തിരിയാവാം,

ഇടറിവീണാൽ തുണയാവാം!

ഇരുളുമൂടും മനസുകളിൽ

അൻപിൻ ദീപം തെളിയിക്കാം...

പെയ്യും മുകിലും ഒഴുകും പുഴയും

പൂക്കും കാടും കടലലയും,

തഴുകിയൊഴുകും തെന്നൽച്ചില്ലയിൽ

കുറുകിക്കൂടും പറവകളും...

നേരൊളിയാകും വിരലൊപ്പുകളായ്

ഇവകൾ തീർക്കും സാക്ഷ്യങ്ങൾ!

വെളിച്ചമെങ്ങും നിറഞ്ഞിട്ടും

അന്ധതതേടി നാം അലയുന്നു,

എന്തിനു വേണ്ടി മാനവനേ?

അന്ധത തീർക്കും വലകൾ കീറി

അറിവിൻ പുലരി പിറക്കേണം!

ഫാസിസ ഭീതികൾ പടരുമ്പോൾ

പതറാതുറച്ചു നിൽക്കേണം,

നാസ്തിക കപടത പൊളിച്ചുകാട്ടി

സത്യസാക്ഷ്യമുയർത്തേണം!

ലിബറൽ ചിന്തകൾ പിടികൂടാതെ

കവചമൊരുക്കി കാക്കേണം,

ചിന്തകളിലുണരും അപചയമെല്ലാം

അറിവിൻ ഒളിവാൽ തിരുത്തേണം!

ആത്മീയതയുടെ വ്യാപാരങ്ങൾ

തുടച്ചുനീക്കാൻ ഉറയ്ക്കേണം,

അപകട വാദികൾ കയറിയ മതമിതിൽ

തിരുത്തലുമായ് നിലകൊള്ളേണം!

വഴികാട്ടും അറിവിൻ തിരുത്ത്,

വിശ്വാസത്തിൻ ഉറച്ച തിരുത്ത്!

പൊയ്മുഖങ്ങൾ തകർക്കും തിരുത്ത്,

നേരിൻ പക്ഷം ചേരും തിരുത്ത്!

ഇരുളറുക്കും ജ്വാലയായ് തിരുത്ത്,

തലമുറകൾക്കായിതാ തിരുത്ത്!

തിരുത്ത്... തിരുത്ത്... തിരുത്ത്!

Comments(0)

Sign in to join the conversation.

No comments yet. Be the first to comment!