
Where the Light Breaks
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Pro & Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
ഒരു മാത്രയെങ്കിലും
പ്രണയവിരഹഗാനം
[Chorus]
ഞാനിനിയില്ലെന്ന വാർത്ത കേൾക്കുമ്പോൾ...
നീ പുഞ്ചിരിയാൽ മുഖം മറയ്ക്കുമ്പോൾ...
നിൻ മിഴിക്കോണിൽ നീർമണി പൊഴിയുമ്പോൾ...
ഒരു മാത്രയെങ്കിലും എന്നെ ഓർക്കുമോ നീ...
ഒരു മാത്രയെങ്കിലും...
ഒരു മാത്രയെങ്കിലും...
എന്നെ നീ സ്നേഹിച്ചിരുന്നോ...
[Verse]
ഈറനണിയും നിൻ മിഴികൾ തുടയ്ക്കുമ്പോൾ...
ഇല്ലാ സത്യമെന്ന് നീ മനസ്സിൽ ചൊല്ലുമ്പോൾ...
നിശ്ചലനായ് കിടക്കുന്ന എന്നെ കാണുവാൻ...
ഒരു നോക്കുമായ് നീ അരികിൽ വരുമ്പോൾ...
[Verse 1]
ആളുകൾക്കിടയിൽ അന്യയായ് നീ നിൽക്കും...
നിൻ ചാരെയൊരു ആത്മാവായ് ഞാനൊന്നു നിൽക്കും...
നിൻ മനസ്സിന്റെ താളുകൾ മറിച്ചുനോക്കും...
എൻ പേരെവിടെയെങ്കിലും നീ കുറിച്ചുവോ എന്ന്...
സ്നേഹമായിരുന്നോ നിൻ മനസ്സിൽ...
അതോ വെറുപ്പായിരുന്നോ...
എൻ ഓർമ്മകൾ പോലും നിനക്കിന്ന്...
ഒരു നോവായി മാറിയോ...
[Verse 2]
എന്നെ ചിതയിലേക്ക് എടുക്കും മുൻപേ...
ഞാൻ ആ പടിയിറങ്ങിപ്പോകും...
കാത്തിരിക്കാൻ ഇനിയാവില്ലെന്ന്...
എൻ ആത്മാവും മന്ത്രിച്ചിടും...
ചിതയിലെ തീനാളം ഉയരുമ്പോൾ...
മൗനമായെങ്കിലും നീ പറയണം...
ഒരു മാത്രയെങ്കിലും ഈ ജന്മത്തിൽ...
എന്നെ നീ സ്നേഹിച്ചിരുന്നെന്ന്...
അവസാനം
ഒരു മാത്രയെങ്കിലും...
ഒരു മാത്രയെങ്കിലും...
എന്നെ നീ സ്നേഹിച്ചിരുന്നെന്ന്...
ശാന്തമായ് എരിയുന്ന തീനാളങ്ങളിൽ...
എൻ പ്രണയത്തിൻ കഥ നീ കാണും...
ശാന്തമായ് എരിയുന്ന തീനാളങ്ങളിൽ...
പറയാത്ത പ്രണയം നീ അറിയും...