Back to home
Raaga Dhyanam
Indian Classical

Raaga Dhyanam

nava malayalamnava malayalam
0 likes1 plays5:23
Style: indian classical, sitar, tabla, tanpura, raaga, meditative, traditional, male vocal. Malayalam song, clear native Malayalam pronunciation, Kerala vocal style, natural Malayalam diction.

PRO & Creator Features

Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).

Audio2Audio Remix

Pro & Creator

Voice Clone

Pro & Creator

Create Variations

Creator only

Edit Sections

Creator only

Stem Separation

Creator only

Lyrics

▶ Play this song to follow along.

മയിൽപീലി നിറമാർന്ന കണ്ണന്റെ നിനവിലെ-

മായിക സ്വപ്നം പോൽ മലർ നിറയേ

മുരളീ രവത്തിന്റെ മധുരിമ തേടുന്ന-

മോഹിനി രാധതൻ ഭാവം പോലെ

ഇളവെയിൽ കൊണ്ടിടവഴികളിൽ പൊന്നിന്റെ

പൂണാരമണിയിക്കും കണിത്തൊങ്ങലേ

ഇളയുടെ മന്ദഹാസങ്ങളായ് നീയെന്റെ

ഹൃദയത്തിലെത്രയോ തേൻ ചൊരിഞ്ഞു.

പൊൻ ചിലമ്പ് ചാർത്തി മീനം…, കാവ് തീണ്ടി വന്നു പോയി

വന്നണഞ്ഞു മേടമാസം…, പൊന്നണിഞ്ഞു പൂ..മുഖം

മഞ്ഞ മാല ചാർത്തി നിന്ന.., പൂമരത്തിൻ ചില്ലതോറും

എന്നുമൊത്തു പാട്ടു പാടുവാൻ, വന്നണഞ്ഞുവോ വിഷു ക്കിളി.

നീല വാനിൽ ശോണ രേഖ…, ചാർത്തും ഗ്രാമ ചാരു സന്ധ്യയിൽ

താരകങ്ങൾ കണ്ണുകൾ ചിമ്മി.., കാത്തിരുന്നു കാർവർണ്ണനെ

പൂമരം കടമ്പതല്ലയെങ്കിലും…, പൊൻ നിറഞ്ഞ കണി കൊമ്പതിൽ

ഒന്നണഞ്ഞു വേണുവൂതുവാൻ…, വന്നിടാത്തതെന്തു മാധവൻ ?

മയിൽപീലി നിറമാർന്ന കണ്ണന്റെ നിനവിലെ-

മായിക സ്വപ്നം പോൽ മലർ നിറയും

മുരളീ രവത്തിന്റെ മധുരിമ തേടുന്ന-

മോഹിനി രാധതൻ ഭാവം പോലെ

ഇളവെയിൽ കൊണ്ടിടവഴികളിൽ പൊന്നിന്റെ

പൂണാരമണിയിക്കും കണിത്തൊങ്ങലേ

ഇളയുടെ മന്ദഹാസങ്ങളായ് നീയെന്റെ

ഹൃദയത്തിലെത്രയോ തേൻ ചൊരിഞ്ഞു

പുഷ്യരാഗ ഭംഗിപോലവേ… , നിറങ്ങൾ ചാർത്തി നിൽക്കുമാഭയാം

പുഷ്പ ജാല മെന്തു മോഹനം…, സുഗന്ധമെന്തിനിത്രയാഭയിൽ ?

ഏതു സ്വർഗ്ഗ ദേവ ഗായകൻ…, കവർന്നുപോയി നിൻറെ വാസന

ലോല സ്വർണ്ണ വർണ്ണ സൂനമേ…, പറഞ്ഞിടാത്തതെന്തു നിൻ കഥ

മയിൽപീലി നിറമാർന്ന കണ്ണന്റെ നിനവിലെ-

മായിക സ്വപ്നം പോൽ മലർ നിറയും

മുരളീ രവത്തിന്റെ മധുരിമ തേടുന്ന-

മോഹിനി രാധതൻ ഭാവം പോലെ

ഇളവെയിൽ കൊണ്ടിടവഴികളിൽ പൊന്നിന്റെ

പൂണാരമണിയിക്കും കണിത്തൊങ്ങലേ

ഇളയുടെ മന്ദഹാസങ്ങളായ് നീയെന്റെ

ഹൃദയത്തിലെത്രയോ തേൻ ചൊരിഞ്ഞു

Comments(0)

Sign in to join the conversation.

No comments yet. Be the first to comment!